കടപ്പുറത്ത് നിന്നും മത്സ്യബന്ധന വള്ളം മോഷണം പോയി
ശനിയാഴ്ച പുലർച്ചെ 3.30ഓടെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാനായി കടവിലെത്തിയപ്പോഴാണ് വള്ളം കാണാതായ വിവരം അറിയുന്നത്. വള്ളത്തിൽ ഡീസലും 50 ലിറ്ററോളം മണ്ണെയും കരുതിയിരുന്നു.
കൊല്ലം: ശക്തികുളങ്ങരയിൽ കടപ്പുറത്ത് നിന്നും മത്സ്യബന്ധന വള്ളം മോഷണം പോയി. ഓഷ്യാനിക് കടവിൽ കെട്ടിയിട്ടിരുന്ന യമഹ എൻജിൻ ഘടിപ്പിച്ച വള്ളമാണ് കാണാതായത്. ശക്തികുളങ്ങര സ്വദേശിയായ ജേക്കബിന്റെ ഉടമസ്ഥതയിലുള്ള വള്ളമാണിത്.
ശനിയാഴ്ച പുലർച്ചെ 3.30ഓടെ തൊഴിലാളികൾ മത്സ്യബന്ധനത്തിന് പോകാനായി കടവിലെത്തിയപ്പോഴാണ് വള്ളം കാണാതായ വിവരം അറിയുന്നത്. വള്ളത്തിൽ ഡീസലും 50 ലിറ്ററോളം മണ്ണെയും കരുതിയിരുന്നു. മത്സ്യബന്ധനത്തിന് സജ്ജമാക്കിയ നിലയിലായിരുന്നു വള്ളം. പരാതിയെതുടർന്ന് ശക്തികുളങ്ങര പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.