മൽസ്യബന്ധന ബോട്ടിൽ ഉടമയെ മരിച്ച നിലയിൽ കണ്ടെത്തി
സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
കൊല്ലം: മത്സ്യബന്ധന ബോട്ടിൽ ഉടമ ജീവനൊടുക്കി. ശക്തികുളങ്ങരയിലാണ് സംഭവം. അരളപ്പൻതുരുത്ത് സുപ്രിയാൻ (38) ആണ് മരിച്ചത്. സാമ്പത്തിക പ്രതിസന്ധിയാണ് ജീവനൊടുക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്നു രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. പോലിസ് സംഭവസ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.