ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു; ആളപായമില്ല

ചാലിയാറിലാണ് ഓണാഘോഷത്തോടനുബന്ധിച്ച് ബേപ്പൂര്‍ ജലോത്സവം സംഘടിപ്പിച്ചത്. ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിനിടെയാണ് വള്ളം മറിഞ്ഞത്.

Update: 2022-09-10 13:17 GMT

കോഴിക്കോട്: ബേപ്പൂര്‍ ജലോത്സവത്തിനിടെ വള്ളം മറിഞ്ഞു. ആളപായമില്ല. വള്ളത്തിലുണ്ടായിരുന്ന 25 പേരെയും അടുത്തുണ്ടായിരുന്ന വെള്ളത്തിലുണ്ടായിരുന്നവര്‍ രക്ഷപ്പെടുത്തി. മത്സരത്തില്‍ പങ്കെടുത്ത എകെജി മയിച്ച എന്ന വള്ളമാണ് മറിഞ്ഞത്.

ചാലിയാറിലാണ് ഓണാഘോഷത്തോടനുബന്ധിച്ച് ബേപ്പൂര്‍ ജലോത്സവം സംഘടിപ്പിച്ചത്. ലൂസേഴ്‌സ് ഫൈനല്‍ മത്സരത്തിനിടെയാണ് വള്ളം മറിഞ്ഞത്. ഫിനിഷിങ് പോയന്റ് കടന്നശേഷമാണ് വള്ളം മറിഞ്ഞത്. ഉടനെ തന്നെ വള്ളത്തിലുണ്ടായിരുന്ന എല്ലാവരെയും കരയ്‌ക്കെത്തിച്ചു.


നേരത്തെ, പമ്പയാറ്റില്‍ ഉത്രട്ടാതി വള്ളംകളി ഒരുക്കത്തിനിടെ ചെന്നിത്തല പള്ളിയോടം മറിഞ്ഞ് രണ്ടുപേര്‍ മരിച്ചിരുന്നു. ചെന്നിത്തല സ്വദേശിയായ പ്ലസ് ടു വിദ്യാര്‍ഥിയും ചെറുകോല്‍ സ്വദേശിയുടെയും മൃതദേഹങ്ങളാണ് കണ്ടെടുത്തത്. മാവേലിക്കര വലിയ പെരുമ്പുഴ കടവില്‍ ഇന്ന് രാവിലെ എട്ടരയോടെയാണ് അപകടമുണ്ടായത്.

Tags:    

Similar News