ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണം; ആവശ്യവുമായി ബിഎംഎസ്

Update: 2025-12-17 07:52 GMT

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷത്തില്‍ ഗണഗീതം ആലപിക്കണമെന്ന ആവശ്യവുമായി ബിഎംഎസ്. തപാല്‍ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെയാണ് ക്രിസ്മസ് ആഘോഷം. ക്രിസ്മസ് കരോള്‍ അഘോഷങ്ങളില്‍ ഗണഗീതം ആലപിക്കണം എന്നാവശ്യപ്പെട്ട് ബിഎംഎസ് കത്തു നല്‍കി.

വന്ദേ ഭാരത് ഉദ്ഘാടന വേളയില്‍ കുട്ടികള്‍ പാടിയ ദേശഭക്തി ഗാനം ആലപിക്കണമെന്നാണ് ആവശ്യം. ഇതിനായി എല്ലാ പ്രവര്‍ത്തകരും ആഘോഷ വേളയില്‍ പങ്കെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. സെക്രട്ടറി എസ് രാജേന്ദ്ര പ്രസാദ് ആണ് കത്ത് അയച്ചത്.