കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥ പ്രഞ്ജാല്‍ പട്ടീല്‍ ഇന്ന് തിരുവനന്തപുരം സബ്കലക്ടറായി ചുമതലയേല്‍ക്കും

സബ് കലക്ടറും തിരുവനന്തപുരം ആര്‍ഡിഒയുമായി ഇന്ന് ചുമതലയേല്‍ക്കുന്ന പ്രഞ്ജാലിനെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും.

Update: 2019-10-14 05:38 GMT

തിരുവനന്തപുരം: കാഴ്ചയില്ലാത്ത രാജ്യത്തെ ആദ്യ ഐഎഎസ് ഉദ്യോഗസ്ഥയായ മഹാരാഷ്ട്ര ഉല്ലാസ് നഗര്‍ സ്വദേശിയായ പ്രഞ്ജാല്‍ പട്ടീല്‍ ഇന്ന് തിരുവനന്തപുരം ജില്ലയിലെ സബ് കലക്ടറായി ചുമതലയേല്‍ക്കും.

കേരള കേഡറില്‍ സബ് കലക്ടറായി നിയമിക്കപ്പെടുന്ന ആദ്യത്തെ കാഴ്ചയില്ലാത്ത ഐഎഎസ് ഉദ്യോഗസ്ഥയാണ് പ്രഞ്ജാല്‍. സബ് കലക്ടറും തിരുവനന്തപുരം ആര്‍ഡിഒയുമായി ഇന്ന് ചുമതലയേല്‍ക്കുന്ന പ്രഞ്ജാലിനെ ആര്‍ഡിഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ടി എസ് അനില്‍കുമാറിന്റെ നേതൃത്വത്തില്‍ സ്വീകരിക്കും. 2017ലാണ് പ്രഞ്ജാല്‍ സര്‍വീസില്‍ കയറിയത്.

Tags:    

Similar News