സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം; മരിച്ചത് കോഴിക്കോട് സ്വദേശി

Update: 2021-06-05 14:53 GMT

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ബ്ലാക്ക് ഫംഗസ് മരണം. വടകര ചോറോട് സ്വദേശി നാസറാണ് (56) മരിച്ചത്. ബ്ലാക്ക് ഫംഗസ് ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ഇയാള്‍.

ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ ദിവസം നോര്‍ത്ത് പറവൂര്‍ സ്വദേശിനിയായ സ്ത്രീ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ മരിച്ചിരുന്നു. കൊവിഡ് ബാധിച്ച ശേഷമായിരുന്നു ഇവര്‍ക്ക് ബ്ലാക്ക് ഫംഗസ് രോഗം സ്ഥിരീകരിച്ചത്.

Tags:    

Similar News