ശ്രീനാരായണ ഗുരുദേവന്റെ 166ാമത് ജയന്തി ദിനത്തില്‍ കരിദിനം; സിപിഎം പിന്‍മാറണമെന്ന് ബിഡിജെഎസ്

ചതയദിനത്തിന്റെ പ്രാധാന്യം അപ്രസക്തമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നില്‍. ശിവഗിരി തീര്‍ത്ഥാടന ദിനമായ ജനുവരി ഒന്നിന് വനിതാ മതില്‍ തീര്‍ത്തതിന്റെ തനിയാവര്‍ത്തനമാണ് ഇത്.

Update: 2020-09-01 17:17 GMT

തിരുവനന്തപുരം: ശ്രീനാരായണ ഗുരുദേവന്റെ 166ാമത് ജയന്തിദിനത്തില്‍ സംസ്ഥാനത്ത് കരിദിനം ആചരിക്കാനുള്ള തീരുമാനത്തില്‍നിന്നും സിപിഎം പിന്‍മാറണമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ സുഭാഷ് വാസു. ചതയദിനത്തിന്റെ പ്രാധാന്യം അപ്രസക്തമാക്കാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇതിനു പിന്നില്‍. ശിവഗിരി തീര്‍ത്ഥാടന ദിനമായ ജനുവരി ഒന്നിന് വനിതാ മതില്‍ തീര്‍ത്തതിന്റെ തനിയാവര്‍ത്തനമാണ് ഇത്.

മാത്രമല്ല, കരിദിനം ആചരിക്കാനുള്ള സിപിഎം നീക്കം ലക്ഷക്കണക്കിന് ശ്രീനാരായണരോടുള്ള വെല്ലുവിളിയാണ്. ശ്രീനാരായണീയര്‍ ഏറെ പവിത്രമായി കാണുന്ന ഗുരുദേവ ജന്‍മദിനത്തിന്റെ ശോഭകെടുത്താനാണോ സിപിഎം ശ്രമിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ശ്രീനാരായണീയ സമൂഹം ഒത്തുചേരുന്ന ദിവസം കരിദിനമാവുന്നത് ആശങ്കാജനകമാണെന്നും സുഭാഷ് വാസു വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. 

Tags:    

Similar News