ബിജെപി സമരപ്പന്തലിനു മുന്നില്‍ തീക്കൊളുത്തി ആത്മഹത്യയ്ക്കു ശ്രമിച്ചയാള്‍ മരിച്ചു

ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. സമരപന്തലിന്റെ എതിര്‍വശത്തെ റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ശരണം വിളിച്ച് പന്തലിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നു.

Update: 2018-12-13 11:09 GMT

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബിജെപി സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരപ്പന്തലിനു സമീപം ആത്മഹത്യാ ശ്രമം നടത്തിയയാള്‍ മരിച്ചു. മുട്ടട അഞ്ചുമുക്ക് സ്വദേശി വേണുഗോപാലന്‍ നായര്‍(49) ആണ് വൈകീട്ടോടെ മരണപ്പെട്ടത്. ബിജെപി നേതാവ് സി കെ പത്മനാഭന്റെ സമരപ്പന്തലിന്റെ തൊട്ടുമുന്നില്‍ പെട്രോളൊഴിച്ചു സ്വയം തീകൊളുത്തുകയായിരുന്നു.

ഇന്നു പുലര്‍ച്ചെ രണ്ടോടെയാണു സംഭവം. സമരപന്തലിന്റെ എതിര്‍വശത്തെ റോഡരികില്‍ നിന്ന് ശരീരത്തില്‍ പെട്രോള്‍ ഒഴിച്ച് തീയിട്ട ശേഷം ശരണം വിളിച്ച് പന്തലിനടുത്തേക്ക് ഓടിയടുക്കുകയായിരുന്നു. 70 ശതമാനം പൊള്ളലേറ്റ വണുഗോപാലന്‍ നായരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. വേണുഗോപാലന്‍ നായര്‍ ബിജെപി പ്രവര്‍ത്തകനാണ്. 

Tags: