ബിജെപി ലക്ഷ്യംവയ്ക്കുന്നത് എകപാര്‍ട്ടി വ്യവസ്ഥ: എം കെ ഫൈസി

പാര്‍ലമെന്റും ജനപ്രതിനിധിസഭകളും ഗവര്‍ണര്‍മാരും കോടതികളും ജഡ്ജിമാരും വരുതിയില്‍ നില്‍ക്കുന്ന നിസ്സഹായത ഭീതിയുണര്‍ത്തുന്ന രാഷ്ട്രീയദുരന്തമാണ്.

Update: 2020-03-06 17:32 GMT

കോഴിക്കോട്: പ്രതിപക്ഷ പാര്‍ട്ടികളെ ഉന്‍മൂലനം ചെയ്ത് തങ്ങള്‍ക്ക് സര്‍വാധിപത്യമുള്ള ഏകപാര്‍ട്ടി വ്യവസ്ഥ രാജ്യത്ത് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആര്‍എസ്എസ് നിയന്ത്രിത ബിജെപി സര്‍ക്കാരെന്ന് എം കെ ഫൈസി. കോഴിക്കോട് അംബേദ്കര്‍ സ്‌ക്വയറിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റും ജനപ്രതിനിധിസഭകളും ഗവര്‍ണര്‍മാരും കോടതികളും ജഡ്ജിമാരും വരുതിയില്‍ നില്‍ക്കുന്ന നിസ്സഹായത ഭീതിയുണര്‍ത്തുന്ന രാഷ്ട്രീയദുരന്തമാണ്.

നീതിനിര്‍വഹണത്തിന് സാധിക്കാത്ത വിധം സമ്മര്‍ദത്തിനു വഴങ്ങുന്ന നീതിന്യായ സംവിധാനങ്ങള്‍ പ്രതീക്ഷ നല്‍കുന്നില്ല. ജനാതിപത്യത്തിന്റെ സര്‍വമേഖലകളെയും വരിധിയില്‍ നിര്‍ത്തി ജനാധിപത്യജീവിതത്തെ സംഘര്‍ഷഭരിതമാക്കി മാറ്റിയിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് മുസ്തഫ പാലേരി, സി പി മുഹമ്മദ് ബഷീര്‍ (പോപുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്), അബ്ദുല്‍ റഹ്മാന്‍ ബാഖവി (ആള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍, സംസ്ഥാന പ്രസിഡന്റ്), എം എസ് സാജിദ് (കാംപസ് ഫ്രണ്ട് ദേശീയ പ്രസിഡന്റ്), ഫായിസ് മുഹമ്മദ് (പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്റ്), വി പ്രഭാകരന്‍, റാസിഖ് റഹിം, സലിം കാരാടി, എം അഹമ്മദ് മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു. 

Tags: