അഞ്ചിടത്തും ലീഡ് നില ഉയര്‍ത്താനായില്ല; ചിത്രത്തിലില്ലാതെ ബിജെപി
ശബരിമല പ്രധാന ചര്‍ച്ചാവിഷയമാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മഞ്ചേശ്വരം ഉപേക്ഷിച്ച് കോന്നിയില്‍ എത്തിയ കെ സുരേന്ദ്രനിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത് ഒരുഘട്ടത്തിലും നേട്ടമായില്ല.
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ ഒരിടത്തും ലീഡ് നില ഉയര്‍ത്താനാവാതെ ബിജെപി. മഞ്ചേശ്വരം ഒഴികെ നാലിടത്തും മൂന്നാം സ്ഥാനത്താണ് ബിജെപിയുള്ളത്. ഒരിടത്തും ചിത്രത്തില്‍ ഇല്ലാത്ത അവസ്ഥയാണ് ബിജെപി.
ശബരിമല പ്രധാന ചര്‍ച്ചാവിഷയമാക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിട്ടത്. മഞ്ചേശ്വരം ഉപേക്ഷിച്ച് കോന്നിയില്‍ എത്തിയ കെ സുരേന്ദ്രനിലൂടെ ലോക്സഭാ തെരഞ്ഞെടുപ്പിന് സമാനമായ മുന്നേറ്റം ആവര്‍ത്തിക്കാനാകുമെന്ന വിശ്വാസമായിരുന്നു ബിജെപിക്കുണ്ടായിരുന്നത്. എന്നാല്‍ ഇത് ഒരുഘട്ടത്തിലും നേട്ടമായില്ല.
വട്ടിയൂര്‍ക്കാവിലും കോന്നിയിലും വിജയത്തിലേക്ക് എത്താനാകുമെന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ പ്രതീക്ഷയ്ക്ക് വിപരീതമായാണ് കണക്കുകള്‍. വട്ടിയൂര്‍ക്കാവില്‍ വി കെ പ്രശാന്തും കോന്നിയില്‍ കെ യു ജനീഷ് കുമാറാണ് മുന്നില്‍. മൂന്ന് റൗണ്ടുകള്‍ പൂര്‍ത്തിയാകുമ്പോള്‍ ലീഡ് നിലയില്‍ ഒരിക്കല്‍ പോലും മുന്നിലെത്താന്‍ ബിജെപിക്കായില്ലെന്നത് ശ്രദ്ധേയമാണ്.