പൗരത്വ ഭേദഗതിയെ ന്യായീകരിക്കാന്‍ വീടുകളിലെത്തുന്നവരെ ബഹിഷ്‌കരിക്കണം: എസ്ഡിപിഐ

വംശവെറിയാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതിയുടെ അടിസ്ഥാനം. ഇതിനെ ന്യായീകരിക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ഫാഷിസ്റ്റുകള്‍ വീടുകളില്‍ പ്രചാരണത്തിനെത്തുന്നത്.

Update: 2020-01-06 12:54 GMT

കോഴിക്കോട്: സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ എന്നിവയെ ന്യായീകരിക്കാന്‍ വീടുകളിലെത്തുന്ന സംഘപരിവാരമുള്‍പ്പടെയുള്ളവരെ ബഹിഷ്‌കരിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് പി അബ്ദുല്‍ മജീദ് ഫൈസി അഭ്യര്‍ഥിച്ചു. വംശവെറിയാണ് ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതിയുടെ അടിസ്ഥാനം. ഇതിനെ ന്യായീകരിക്കാനും ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനുമാണ് ഫാഷിസ്റ്റുകള്‍ വീടുകളില്‍ പ്രചാരണത്തിനെത്തുന്നത്. രാജ്യം ഒന്നടങ്കം പ്രതിഷേധവുമായി രംഗത്തെത്തിയതിനെത്തുടര്‍ന്ന് സമ്മര്‍ദത്തിലായ കേന്ദ്രസര്‍ക്കാര്‍ അവസാന അടവും പയറ്റുകയാണ്. ജനരോഷത്തെ നുണകള്‍ ആവര്‍ത്തിച്ച് തണുപ്പിക്കാനുള്ള ആര്‍എസ്എസ്സിന്റെ ഗൂഢലക്ഷ്യമാണ് ഇതിന് പിന്നില്‍.

രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവമായ മതേതരത്വവും ബഹുസ്വരതയും തകര്‍ക്കാനും വിദ്വേഷവും വിവേചനവും നടപ്പാക്കാനും ശ്രമിക്കുന്ന അക്രമികളോട് മൃദുസമീപനം സ്വീകരിക്കേണ്ടതില്ല. വീടുകളിലെത്തുന്നവരോട് നാം കൃത്യമായ നിലപാട് സ്വീകരിച്ചില്ലെങ്കില്‍ ജനങ്ങള്‍ തെറ്റിദ്ധാരണ മൂലമാണ് നിയമത്തെ എതിര്‍ത്തിരുന്നതെന്നും അത് തിരുത്തിയെന്നും തെറ്റായി പ്രചരിപ്പിക്കാന്‍ ഇടയുണ്ട്. അതുകൊണ്ടുതന്നെ അവരെത്തുമ്പോള്‍ മതിയായ ജാഗ്രതപാലിക്കണമെന്നും മജീദ് ഫൈസി ഓര്‍മിപ്പിച്ചു. 

Tags:    

Similar News