നേതാക്കൾക്കിടയിൽ ഭിന്നത; ബിജെപി കോർ കമ്മിറ്റി യോഗം മാറ്റിവച്ചു

വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ് നിർദേശിച്ച കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിർപ്പിന്റെ പ്രധാന കാരണം. സ്ഥാനാർഥി നിർണയത്തിന്റെ അന്തിമഘട്ടത്തിൽ കുമ്മനത്തെ വെട്ടി എസ് സുരേഷിനെ സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു.

Update: 2019-11-10 07:15 GMT

തിരുവനന്തപുരം: ബിജെപി സംസ്ഥാന ഘടകത്തിൽ ആഭ്യന്തരകലഹം രൂക്ഷമായതോടെ നാളെ ചേരാനിരുന്ന സംസ്ഥാന കോർ കമ്മിറ്റി യോഗം മാറ്റിവച്ചു. സംസ്ഥാന അധ്യക്ഷനെ കണ്ടെത്തുന്നതിനായി അഖിലേന്ത്യാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ് വിളിച്ചു ചേർത്ത യോഗമാണ് നേതാക്കൾക്കിടയിലെ ഭിന്നത രൂക്ഷമായതോടെ മാറ്റിവച്ചതെന്നാണ് സൂചന. പി എസ് ശ്രീധരൻപിള്ള മിസോറാം ഗവർണറായതോടെയാണ് അധ്യക്ഷ പദവിയിൽ ഒഴിവ് വന്നത്.

ആർഎസ്എസിന്റെ കടുത്ത എതിർപ്പാണ് ഭിന്നത രൂക്ഷമാക്കിയത്. വട്ടിയൂർക്കാവ് ഉപതിരഞ്ഞെടുപ്പിൽ ആർഎസ്എസ് നിർദേശിച്ച കുമ്മനം രാജശേഖരനെ ഒഴിവാക്കിയതാണ് എതിർപ്പിന്റെ പ്രധാന കാരണം. സ്ഥാനാർഥി നിർണയത്തിന്റെ അന്തിമഘട്ടത്തിൽ കുമ്മനത്തെ വെട്ടി എസ് സുരേഷിനെ സ്ഥാനാർഥിയായി നിശ്ചയിക്കുകയായിരുന്നു.

സ്ഥാനാർത്ഥി നിർണ്ണയത്തിൽ ആർഎസ്എസിനുണ്ടായ അതൃപ്തി പ്രചാരണത്തിലും പ്രകടമായിരുന്നു. എസ് സുരേഷിന്റെ പ്രചരണ പരിപാടികളിൽ നിന്ന് ആർഎസ്എസ് വിട്ടുനിൽക്കുകയും ചെയ്തു. സുരേഷിന് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടാക്കാനായില്ലെന്ന് മാത്രമല്ല, കഴിഞ്ഞ തവണ രണ്ടാമതായിരുന്ന ബിജെപി ഇക്കുറി മൂന്നാം സ്ഥാനത്തേക്ക് പോവുകയും ചെയ്തു. ഈയൊരു സാഹചര്യത്തിൽ ബി എൽ സന്തോഷുമായി ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ആർഎസ്എസ്. ഈ നിലപാടിനെ ഒരുവിഭാഗം ബിജെപി നേതാക്കളും പിന്തുണച്ചു. തുടർന്നാണ് നാളത്തെ യോഗം മാറ്റിയത്.

Tags:    

Similar News