പൗരത്വ സംവാദ പരിപാടിയില്‍ സ്റ്റേജ് കൈയേറാന്‍ ബിജെപി പ്രവര്‍ത്തകരുടെ ശ്രമം

Update: 2020-01-03 04:33 GMT

പയ്യോളി: തുറയൂര്‍ ടൗണില്‍ നടന്ന പൗരത്വ സംവാദ പരിപാടിക്കിടെ ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധം. ശ്രദ്ധ സാംസ്‌കാരിക സമിതി സംഘടിപ്പിച്ച പൗരത്വ നിയമ സംവാദ പരിപാടി നടക്കുന്നതിനിടയിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി സ്‌റ്റേജിലേക്ക് കയറിയത്. വിഭാഗീയതയുടെ ഭാഗമായി തുറയൂര്‍ സിപിഎമ്മില്‍ രൂപം കൊണ്ട ശ്രദ്ധ സാംസ്‌കാരിക സമിതിയാണ് സംവാദം സംഘടിപ്പിച്ചത്.

മോഡറേറ്റര്‍ എന്‍ വി ബാലകൃഷ്ന്‍ സംസാരിക്കുന്നതിനിടയിലാണ് ചില ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നത്. ഇന്നലെ രാത്രി 9 മണിയോയൊണ് സംഭവം. നൗഫല്‍ നന്തി, ജയപ്രകാശ് കായണ്ണ, രാജേഷ് ചെറുവണ്ണൂര്‍ എന്നിവര്‍ സംസാരിച്ചു. കെ രാജേന്ദ്രന്‍ സ്വാഗതവും കോലങ്കൈ ജയരാജന്‍ നന്ദിയും പറഞ്ഞു. 


Tags: