സര്‍ക്കാര്‍ ഓഫിസുകളില്‍ ബയോമെട്രിക് പഞ്ചിങ് പുനസ്ഥാപിച്ചു

Update: 2022-04-12 11:37 GMT

തിരുവനന്തപുരം: കൊവിഡ് വ്യാപന തോത് കുറഞ്ഞ സാഹചര്യത്തില്‍ സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം അടിയന്തരമായി പുനസ്ഥാപിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളില്‍ ബയോമെട്രിക് പഞ്ചിങ് സംവിധാനം ഒഴിവാക്കിയത്. ഇതിനു പകരമായി എല്ലാ സ്ഥാപനമേധാവികളും ഹാജര്‍ ബുക്കിന്റെ അടിസ്ഥാനത്തില്‍ ഹാജര്‍ നിരീക്ഷിക്കേണ്ടതും സര്‍ക്കാര്‍ ഓഫിസുകളില്‍ സ്പാര്‍ക്ക് മുഖേന അവധി അപേക്ഷ നല്‍കുന്ന ഓഫിസുകള്‍ അത് തുടരേണ്ടതുമാണെന്ന് നിര്‍ദേശിച്ചിരുന്നു.

Tags:    

Similar News