ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തി; ചിത്രങ്ങള്‍ പുറത്ത്

ഇരുമുടിക്കെട്ടുമായെത്തിയ ബിനോയ് പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ബിനോയിയുടെ രണ്ട് മക്കളും കൂട്ടത്തിലുണ്ടായിരുന്നു.

Update: 2019-08-17 14:36 GMT

പത്തനംതിട്ട: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ശബരിമലയില്‍ ദര്‍ശനം നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. ചിങ്ങമാസപ്പൂജകള്‍ക്കായി ശബരിമല നട ശനിയാഴ്ച തുറന്നപ്പോഴാണ് വൈകീട്ടോടെ ബിനോയ് കോടിയേരിയും എട്ടംഗ സംഘവും ശബരിമലയിലെത്തിയത്. ഇരുമുടിക്കെട്ടുമായെത്തിയ ബിനോയ് പതിനെട്ടാംപടി കയറി സന്നിധാനത്ത് എത്തി ദര്‍ശനം നടത്തി മടങ്ങുകയായിരുന്നു. ബിനോയിയുടെ രണ്ട് മക്കളും കൂട്ടത്തിലുണ്ടായിരുന്നു. ബീഹാര്‍ സ്വദേശിനിയായ ഡാന്‍സ് ബാര്‍ നര്‍ത്തകി നല്‍കിയ പീഡനക്കേസില്‍ ആരോപണവിധേയനായ ബിനോയ് കോടിയേരിക്കു മുംബൈ ഹൈക്കോടതി മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നു. തന്റെ കുഞ്ഞിന്റെ പിതാവ് ബിനോയിയാണെന്ന യുവതിയുടെ പരാതിയില്‍ ഡിഎന്‍എ പരിശോധനയ്ക്കായി സാംപിള്‍ നല്‍കിയിരുന്നു.


Tags: