ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതം: സിപിഎം
കേസില്‍ ഇടപെടില്ലന്ന മുന്‍ നിലപാടില്‍ മാറ്റമില്ലന്നും സിപിഎം വ്യക്തമാക്കി
തിരുവനന്തപുരം: ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയ പ്രേരിതമെന്ന് ആരോപിച്ചു ഇഡിക്കെതിരേ സിപിഎം. ബിനീഷിന്റെ വീട്ടിലെ റെയ്ഡ് രാഷ്ട്രീയമാണെന്നും ഇഡി മനുഷ്യാവകാശ ലംഘനം നടത്തിയെന്നുമാണ് ആരോപണം.
ഇഡിയുടെ ഇക്കാര്യങ്ങള്‍ തുറന്നു കാണിക്കാന്‍ അവയ്‌ലബിള്‍ സെക്രട്ടേറിയറ്റ് യോഗം തീരുമാനിച്ചു. അന്വേഷണത്തെ എതിര്‍ക്കാനോ തടയാനോ ശ്രമിക്കില്ലന്നും, കേസില്‍ ഇടപെടില്ലന്ന മുന്‍ നിലപാടില്‍ മാറ്റമില്ലന്നും സിപിഎം വ്യക്തമാക്കി.
ഇതിനിടെ ബിനീഷിന്റെ രണ്ടര വയസുകാരിയായ മകളുടെ മുന്നില്‍ അമ്മയെ ഭീഷണിപ്പെടുത്തിയെന്ന ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് ബാലാവകാശ കമ്മീഷന്‍ ഇഡിക്ക് ഉടന്‍ നോട്ടീസ് നല്‍കും. മറുപടി തൃപ്തികരമല്ലെങ്കില്‍ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും ബാലാവകാശ കമ്മീഷന്‍ അറിയിച്ചു.
ബിനീഷിന്റെ വീട്ടില്‍ ഇന്നലെ രാവിലെ 9 മണിയോടെ ആരംഭിച്ച റെയ്ഡ് ഇന്ന് രാവിലെയാണ് അവസാനിപ്പിച്ചത്. പത്ത് മണിക്കൂര്‍ റെയ്ഡിന് ശേഷം മഹസര്‍ രേഖകള്‍ തയാറാക്കുന്ന നടപടികള്‍ ആരംഭിച്ചപ്പോള്‍ രേഖകളില്‍ ഒപ്പുവെക്കാന്‍ ബിനീഷിന്റെ ഭാര്യ തയാറായിരുന്നില്ല. വീട്ടില്‍ നിന്നും ക്രെഡിറ്റ് കാര്‍ഡ് കണ്ടെടുത്തുന്നുവെന്ന രേഖകളാണ് ഭാര്യ സ്ഥിരീകരിക്കാന്‍ തയ്യാറാവാതിരുന്നത്.