വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് ബൈക്ക് പാഞ്ഞുകയറി; നാലുപേര്‍ക്ക് പരിക്ക്

Update: 2019-10-18 17:55 GMT

തിരുവനന്തപുരം: അഭ്യാസപ്രകടനം നടത്തിയ ബൈക്ക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയിലേക്ക് പാഞ്ഞുകയറി നാലുപേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരം നെല്ലിമൂഡ് ന്യൂ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു സമീപമാണ് സംഭവം. പ്ലസ് വണ്‍ വിദ്യാര്‍ഥികളായ രുഗ്മ, ധന്യ, രാഖി, രോഹിത്ത് എന്നിവര്‍ക്കാണു പരിക്കേറ്റത്. മൂന്നുപേര്‍ സഞ്ചരിച്ച ബൈക്കാണ് നിയന്ത്രണം വിട്ടത്. രോഹിതിന്റെ കാലിന് ഗുരുതര പരിക്കുണ്ട്. ബൈക്കിലുണ്ടായിരുന്ന മൂന്നുപേരെയും നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു.




Tags:    

Similar News