പയ്യോളിയില്‍ ബൈക്ക് കത്തിനശിച്ച നിലയില്‍

തച്ചന്‍കുന്ന് മലയില്‍ ഹാഫിസിന്റെ ബുള്ളറ്റ് ബൈക്കാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ കത്തിനശിച്ചത്.

Update: 2020-10-16 12:51 GMT

പയ്യോളി: ബൈക്ക് കത്തിനശിച്ച നിലയില്‍ കണ്ടത്തി. തച്ചന്‍കുന്ന് മലയില്‍ ഹാഫിസിന്റെ ബുള്ളറ്റ് ബൈക്കാണ് വ്യാഴാഴ്ച രാത്രി 11 മണിയോടെ കത്തിനശിച്ചത്.

പെരുമാള്‍പുരം പള്ളിക്കര റോഡിലെ മുജാഹിദ് മദ്‌റസയ്ക്ക് സമീപം നിര്‍ത്തിയിട്ട് ബന്ധുവീട്ടില്‍ പോയതായിരുന്നു. സംഭവത്തില്‍ പയ്യോളി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News