10 ലക്ഷംരൂപ നോക്ക് കൂലിവേണം; ഐഎസ്ആര്‍ഓ കൂറ്റന്‍ ചരക്ക് വാഹനം തൊഴിലാളികള്‍ തടഞ്ഞിട്ടു

Update: 2021-09-05 07:37 GMT

തിരുവനന്തപുരം: 10 ലക്ഷം രൂപ നോക്കു കൂലി ആവശ്യപ്പെട്ട് ഐഎസ്ആര്‍ഒയുടെ കൂറ്റന്‍ ചരക്ക് വാഹനം തൊഴിലാളികള്‍ തടഞ്ഞിട്ടു.

തുമ്പ വിക്രം സാരാഭായ് സ്‌പേസ് സെന്ററിലേക്ക് എത്തിയ കൂറ്റന്‍ വാഹനമാണ് തടഞ്ഞത്. തടഞ്ഞിട്ട വാര്‍ത്ത അറിഞ്ഞ് പോലിസ് എത്തി വാഹനം കടന്ന പോകാനുള്ള അവസരമുണ്ടാക്കി. ഒരു ടണ്ണിന് 2000 രൂപ നിരക്കില്‍ 10 ലക്ഷം രൂപയാണ് തൊഴിലാളികള്‍ ആവശ്യപ്പെട്ടതെന്ന് വിഎസ്എസ്‌സി അറിയിച്ചു. തൊഴിലാളികള്‍ തടഞ്ഞതോടെ കൂറ്റന്‍ ചരക്ക് വാഹനം ബൈപാസ് റോഡില്‍ ഏറെ നേരം കിടന്നു.

നോക്കുകൂലിക്കെതിരെ ഹൈകോടതിയും സംസ്ഥാന സര്‍ക്കാരും നിലപാടെടുത്തിരുന്നു.

Tags:    

Similar News