വര്‍ക്കല ബീച്ചില്‍ വന്‍ തീപ്പിടിത്തം; കടകള്‍ കത്തിനശിച്ചു

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

Update: 2019-04-07 01:22 GMT

തിരുവനന്തപുരം: വര്‍ക്കല പാപനാശം ബീച്ചില്‍ വന്‍ തീപ്പിടിത്തമുണ്ടായി. ബീച്ചിലെ ആറ് കടകള്‍ കത്തി നശിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. വര്‍ക്കല ബീച്ചിലെ ഹെലിപാഡിന് സമീപം പ്രവര്‍ത്തിക്കുന്ന കടകള്‍ക്കാണ് തീപ്പിടിച്ചത്. ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കിയതിനാല്‍ കൂടുതല്‍ അപകടങ്ങളൊഴിവായി. തീപ്പിടിത്തമുണ്ടാവാനുള്ള കാരണം വ്യക്തമല്ല. സംഭവത്തെക്കുറിച്ച് പോലിസ് അന്വേഷണം ആരംഭിച്ചു. 

Tags: