ബെവ്‌കോ ഔട്ട്‌ലെറ്റുകളും ബാറുകളും നാളെ മുതൽ പ്രവർത്തിക്കില്ല, തിയേറ്ററുകളും മാളുകളും അടച്ചിടും

വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.

Update: 2021-04-26 18:05 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്ലെറ്റുകൾ നാളെ മുതൽ തുറക്കില്ല ബദൽ മാർഗ്ഗങ്ങൾ വരും ദിവസങ്ങളിൽ തീരുമാനിക്കും. സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ ബാറുകൾ അടച്ചിടും എന്നു മാത്രമേ പറയുന്നുള്ളൂ. എന്നാൽ വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയ സാഹചര്യത്തിലാണ് തീരുമാനമെന്നും ബെവ്കോ എംഡി പറഞ്ഞു.

ബാറുകൾ, ജിമ്മുകൾ, സിനിമാ തിയേറ്റർ, ഷോപ്പിങ് മാൾ, ക്ലബ്, സ്പോർട്സ് കോംപ്ലക്സ്, നീന്തൽക്കുളം, വിനോദപാർക്ക്, വിദേശമദ്യ വിൽപന കേന്ദ്രങ്ങൾ എന്നിവയുടെ പ്രവർത്തനം തൽക്കാലം നിർത്തണ്ടി വരും എന്നാണ് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പറഞ്ഞത്.