ബാര്‍ക്ക് റേറ്റിങിലെ തിരിമറി; റിപോര്‍ട്ടര്‍ ചാനലിനെതിരെ പോലിസ് കേസ്, ആദ്യ പ്രതി ബാര്‍ക്ക് റേറ്റിങിലെ ജീവനക്കാരന്‍

Update: 2025-12-02 07:23 GMT

കൊച്ചി: ടെലിവിഷന്‍ ബാര്‍ക്ക് റേറ്റിങിലെ തിരിമറിയുമായി ബന്ധപ്പെട്ട പരാതിയില്‍ റിപോര്‍ട്ടര്‍ ചാനലിനെതിരേ പോലിസ് കേസെടുത്തു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയാണ് പോലിസ് കേസെടുത്തിരിക്കുന്നത്. ബാര്‍ക്ക് ജീവനക്കാരന്‍ പ്രേംനാഥിനെ ഒന്നാം പ്രതിയാക്കിയും റിപോര്‍ട്ടര്‍ ചാനല്‍ ഉടമയെ രണ്ടാം പ്രതിയാക്കിയുമാണ് പോലിസ് കേസെടുത്തിരിക്കുന്നത്. 24 ന്യൂസിലെ ഉണ്ണികൃഷ്ണനാണ് കേസിലെ പരാതിക്കാരന്‍. ബാര്‍ക്ക് ഡാറ്റയില്‍ തിരിമറി നടത്തിയെന്നും മാര്‍ക്ക് മീറ്ററുകള്‍ സംബന്ധിച്ച വിവരങ്ങള്‍ റിപോര്‍ട്ടര്‍ ചാനലിന് കൈമാറിയെന്നുമാണ് ബാര്‍ക്ക് സീനിയര്‍ മാനേജറായ പ്രേംനാഥനെതിരെ എഫ്‌ഐആറിലുള്ളത്. എറണാകുളം കളമശ്ശേരി പോലിസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.




Tags: