ഇ ടി മുഹമ്മദ് ബഷീർ എംപിയുടെ മകനെതിരേ ബാങ്കുകള്‍ ജപ്തി നടപടിയിലേക്ക്
ഈ മാസം 21-ന് അകം വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിര്‍ദേശം നല്‍കി.
കോഴിക്കോട്: ഇ ടി മുഹമ്മദ് ബഷീര്‍ എംപിയുടെ മകന്‍ ഇ ടി ഫിറോസിനെതിരേ ജപ്തി നീക്കവുമായി ബാങ്കുകള്‍. 200 കോടിയുടെ വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്നാണ് ജപ്തി നടപടി. പഞ്ചാബ് നാഷണല്‍ ബാങ്കും കനറാ ബാങ്കും സംയുക്തമായാണ് ഫിറോസിനെതിരേ ജപ്തി നടപടികളിലേക്ക് കടന്നത്.
ഈ മാസം 21-ന് അകം വസ്തുവകകള്‍ ഏറ്റെടുക്കണമെന്ന് കോഴിക്കോട് സിജെഎം കോടതി നിര്‍ദേശം നല്‍കി.
ഫിറോസിന്റെ ഉമടസ്ഥതയിലുള്ള അന്നം സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ബാങ്കുകള്‍ വായ്പ നല്‍കിയിരുന്നത്. 2013-ല്‍ ആണ് വായ്പ നല്‍കിയത്. ഫിറോസിന്റെ വീടും വസ്തുവകകളും ജപ്തി ചെയ്യാനുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.