ബലിപെരുന്നാള്‍; സംസ്ഥാനത്ത് നാളെയും മറ്റന്നാളും പൊതുഅവധി

Update: 2023-06-27 10:13 GMT

തിരുവനന്തപുരം: ബലിപെരുന്നാള്‍ പ്രമാണിച്ച് സംസ്ഥാനത്ത് അവധി രണ്ട് ദിവസം. സംസ്ഥാനത്ത് നാളെയും മറ്റന്നാളുമാണ് അവധി പ്രഖ്യാപിച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് മറ്റന്നാള്‍ കൂടി അവധി നല്‍കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ചയാണ് ബലി പെരുന്നാള്‍. ബുധനാഴ്ചയാണ് പൊതുഅവധി പ്രഖ്യാപിച്ചിരുന്നത്. പ്രഖ്യാപിച്ച അവധിയില്‍ മാറ്റം വരുത്താതെ ഒരു ദിവസം കൂടി അവധി നല്‍കണമെന്ന് വിവിധ മുസ്‌ലിം സംഘടനകള്‍ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം പരിഗണിച്ചാണ് ഈ മാസം 28,29 തീയതികളില്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചത്.കേരളത്തില്‍ വ്യാഴാഴ്ച (ജൂണ്‍ 29) ആണ് ബലി പെരുന്നാള്‍.





Tags: