ഗവര്‍ണര്‍ക്ക് തിരിച്ചടി: കേരള യൂണിവേഴ്‌സിറ്റി സെനറ്റിലേക്ക് വിദ്യാര്‍ത്ഥികളെ ശുപാര്‍ശ ചെയ്ത നടപടിക്ക് സ്റ്റേ

Update: 2023-12-12 11:01 GMT

തിരുവനന്തപുരം: കേരള സര്‍വകലാശാലാ സെനറ്റിലേക്ക് വിദ്യാര്‍ഥി പ്രതിനിധികളെ ശുപാര്‍ശ ചെയ്ത ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് നപടി സ്റ്റേ ചെയ്തിരിക്കുന്നത്. സെനറ്റിലേക്ക് സര്‍വകലാശാല ശുപാര്‍ശ ചെയ്ത നാല് വിദ്യാര്‍ഥികളാണ് കോടതിയെ സമീപിച്ചത്. നടപടി ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചിന്റേതാണ് നടപടി.

കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചാന്‍സലറായ ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തവര്‍ക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. ഹ്യുമാനിറ്റീസ്, സയന്‍സ്, കല, കായികം എന്നീ മേഖലകളില്‍ ഉന്നത മികവ് പുലര്‍ത്തുന്നവരെയാണ് സെനറ്റിലേക്ക് ശുപാര്‍ശ ചെയ്യേണ്ടത്. എന്നാല്‍ ഈ മാനദണ്ഡം പൂര്‍ണ്ണമായും ലംഘിച്ചുവെന്നാണ് ഹര്‍ജിക്കാര്‍ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം.

സര്‍വകലാശാല നിയമം 17(3) പ്രകാരം യോഗ്യതയുള്ളവരല്ല നാമ നിര്‍ദേശം ചെയ്യപ്പെട്ടതെന്നും ചാന്‍സിലര്‍ ശുപാര്‍ശ ചെയ്ത നാല് പേരെയും പുറത്താക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചത്.






Tags: