ഇരുചക്രവാഹനങ്ങളിൽ പിന്‍സീറ്റ് യാത്രക്കാര്‍ക്കും നാളെമുതല്‍ ഹെല്‍മെറ്റ് നിർബന്ധം

ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം കൊടുക്കുകയാണെന്നും ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുകയെന്നും മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞു.

Update: 2019-11-30 08:41 GMT

തിരുവനന്തപുരം: പിന്‍സീറ്റ് യാത്രക്കാര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ ഉത്തരവ് നാളെ മുതല്‍ നടപ്പാക്കുമെന്ന് മോട്ടോര്‍ വാഹനവകുപ്പ്. ആദ്യഘട്ടത്തില്‍ പിഴ ഒഴിവാക്കാനാണ് തീരുമാനം എന്നാല്‍ പരിശോധന കര്‍ശനമാക്കും. ഒന്നാം തീയതിയായ നാളെ മുതല്‍ ഇതിനായുള്ള നടപടി തുടങ്ങാനാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.

ഹെല്‍മറ്റ് വാങ്ങാന്‍ സാവകാശം കൊടുക്കുകയാണെന്നും ഏതാനും ദിവസം കൂടി പിഴ ഒഴിവാക്കി ഉപദേശവും ബോധവത്കരണവുമായിരിക്കും നടപ്പാക്കുകയെന്നും മോട്ടോര്‍ വാഹനവകുപ്പ് പറഞ്ഞു. എന്നാല്‍ ആവശ്യക്കാര്‍ വര്‍ധിച്ചതോടെ കേരളത്തില്‍ ഹെല്‍മെറ്റിന് വിലകൂടിയത് യാത്രക്കാര്‍ക്ക് തിരിച്ചടിയായി.

നൂറ് മുതല്‍ ഇരുന്നൂറ് രൂപ വരെയാണ് വര്‍ധിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് വേണ്ടിയുള്ള ഹെല്‍മറ്റുകള്‍ ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ പരിശോധന കര്‍ശനമാക്കിയാല്‍ പിഴയൊടുക്കേണ്ടിവരുമോയെന്ന ആശങ്കയും യാത്രക്കാരിലുണ്ട്.

Tags:    

Similar News