ബാബരി മസ്ജിദ് തകര്‍ത്ത കേസ്: കോടതി വിധി ജുഡീഷ്യല്‍ കര്‍സേവ- വെല്‍ഫെയര്‍ പാര്‍ട്ടി

ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെക്കുറിച്ച് ഒരുതരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ രാജ്യത്തോടുള്ള അനീതിയാണ്.

Update: 2020-09-30 08:53 GMT

തിരുവനന്തപുരം: ബാബരി മസ്ജിദ് തകര്‍ത്ത കേസില്‍ കോടതി 32 പ്രതികളെയും വെറുതെ വിട്ടുകൊണ്ടുള്ള വിധി ജുഡീഷ്യല്‍ കര്‍സേവയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. ബാബരി മസ്ജിദ് തകര്‍ക്കുന്നതിനുവേണ്ടിയുള്ള ആസൂത്രണം ആര്‍എസ്എസ്സിന്റെ നേതൃത്വത്തില്‍ നടത്തുകയും എല്‍ കെ അദ്വാനി ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കള്‍ മുന്‍കൈയെടുത്ത് ലക്ഷത്തോളം വരുന്ന കര്‍സേവകരെ വിളിച്ചുവരുത്തി ബാബരി മസ്ജിദ് തകര്‍ക്കുകയുമാണ് ചെയ്തത്.

ഇന്ത്യയിലെ ഹിന്ദുത്വശക്തികള്‍ തികഞ്ഞ ആസൂത്രണത്തോടെ നടത്തിയ പദ്ധതിയെക്കുറിച്ച് ഒരുതരത്തിലുള്ള ഗൂഢാലോചനയുമില്ലെന്ന കോടതിയുടെ കണ്ടെത്തല്‍ രാജ്യത്തോടുള്ള അനീതിയാണ്. മസ്ജിദ് പൊളിച്ചവരെ ശിക്ഷിക്കുകയും തല്‍സ്ഥാനത്ത് ബാബരി പുനര്‍നിര്‍മിക്കുകയും ചെയ്യുന്നതിലൂടെ മാത്രമേ ഇന്ത്യയില്‍ നീതി നടപ്പാക്കുകയുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു.

Tags:    

Similar News