ആയുര്‍വേദ അരിഷ്ടാസവങ്ങളെ അബ്കാരി നിയമപരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യവുമായി എഎംഎംഒഐ

കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റ് ആയുര്‍വേദ ഔഷധങ്ങളും അരിഷ്ടാസവങ്ങളും വില്‍ക്കാന്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലൈസന്‍സ് ആവശ്യമില്ല. സുപ്രീം കോര്‍ട്ടിലെ ഡോ. പ്രിയംവദയുടെ വിധിന്യായത്തില്‍ വരെ അരിഷ്ടാസവങ്ങള്‍ മദ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന ഉത്തരവുണ്ട്.എന്നാല്‍ അരിഷ്ടാസവങ്ങള്‍ക്ക് വിതരണ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നതുപോലെ എക്‌സൈസ് പിടിച്ചെടുക്കുകയാണ്.

Update: 2019-02-12 09:39 GMT

കൊച്ചി: ആയുര്‍വേദ അരിഷ്ടാസവങ്ങളെ അബ്കാരി നിയമപരിധിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ(എഎംഎംഒഐ) രംഗത്ത്.ആയുര്‍വേദ മരുന്നുകളും അരിഷ്ടാസവങ്ങളും ഡ്രഗ്ഗ് ഡിപ്പാര്‍ട്ടുമെന്റിന്റെ പ്രത്യേക ലൈസന്‍സ് പ്രകാരമാണ് ഉല്‍പാദിപ്പിക്കുന്നത്. എന്നാല്‍ കേരളത്തില്‍ അരിഷ്ടാസവങ്ങള്‍ വിതരണം ചെയ്യുവാനും വില്‍ക്കുവാനും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നുള്ള ലൈസന്‍സ് വേണമെന്ന് നിയമം നിലനില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ ആയുഷ് ഡിപ്പാര്‍ട്ടുമെന്റ് ആയുര്‍വേദ ഔഷധങ്ങളും അരിഷ്ടാസവങ്ങളും വില്‍ക്കാന്‍ എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റിന്റെ ലൈസന്‍സ് ആവശ്യമില്ലെന്നും ഇവര്‍ പറയുന്നു.സുപ്രീം കോര്‍ട്ടിലെ ഡോ. പ്രിയംവദയുടെ വിധിന്യായത്തില്‍ വരെ അരിഷ്ടാസവങ്ങള്‍ മദ്യത്തിന്റെ പരിധിയില്‍ വരില്ലെന്ന ഉത്തരവുണ്ട്.എന്നാല്‍ ഇന്നും എക്‌സൈസ് ഡിപ്പാര്‍ട്ടുമെന്റ് അരിഷ്ടാസവങ്ങള്‍ക്ക് വിതരണ ലൈസന്‍സ് ഇല്ലാത്തതിന്റെ പേരില്‍ ലഹരി പദാര്‍ഥങ്ങള്‍ കണ്ടുകെട്ടുന്നതുപോലെ പിടിച്ചെടുക്കുകയാണ്. ഇതിന്റെ ഭാഗമായി കേരളത്തിലെ പല ആയുര്‍വേദ ചെറുകിട വ്യവസായ യൂനിറ്റുകളും വന്‍പ്രതിസന്ധി നേരിടുകയാണ്. അബ്കാരി നയരൂപീകരണത്തിന് നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്റെ ഏകാംഗ കമ്മീഷന്‍ റിപോര്‍ട്ടില്‍ അരിഷ്ടാസവങ്ങള്‍ മദ്യമായി കാണുന്നത് ശരിയല്ലെന്ന് സൂചിപ്പിച്ചിട്ടും ഇതുവരെ ശാശ്വത പരിഹാരം ഉണ്ടായില്ല. അരിഷ്ടാസവങ്ങളെ അബ്കാരി നിയമത്തില്‍ നിന്നും ഒഴിവാക്കണമെന്നും ആയുര്‍വേദ വൈദ്യശാസ്ത്രത്തെ സംരക്ഷിക്കണമെന്നും എഎംഎംഒഐ ആവശ്യപ്പെട്ടു. ആയുര്‍വേദിക് മെഡിസിന്‍ മാനുഫാക്ചറേഴ്‌സ് ഓര്‍ഗനൈസേഷന്‍ ഓഫ് ഇന്ത്യ യുടെ എട്ടാമത് സംസ്ഥാന സമ്മേളനം ഫെബ്രുവരി 14 ന് ആഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ എക്‌സിബിഷന്‍ ആന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും.മന്ത്രി പ്രാഫ. സി രവീന്ദ്രനാഥ് ഉത്ഘാടനം ചെയ്യും.

Tags:    

Similar News