നിരീക്ഷണത്തിൽ കഴിയവേ പുറത്തിറങ്ങി; രണ്ടുപേർക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

പൊതുജനങ്ങൾ അമിതമായി അവശ്യവസ്തുക്കൾ വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കണം.

Update: 2020-03-23 05:45 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് അബുദാബിയിൽ നിന്നെത്തി ഹോം ക്വാറന്റയിനിൽ കഴിയവേ പുറത്തിറങ്ങി നടന്ന രണ്ടു പേർക്കെതിരെ കേസെടുക്കാൻ ജില്ലാ കലക്ടർ നിർദ്ദേശം നൽകി.

അവശ്യവസ്തുക്കൾക്ക് ഒരു സാഹചര്യത്തിലും ജില്ലയിൽ ക്ഷാമമുണ്ടാകില്ലെന്ന് ജില്ലാ കലക്ടർ കെ ഗോപാലകൃഷ്ണൻ അറിയിച്ചു. പൊതുജനങ്ങൾ അമിതമായി അവശ്യവസ്തുക്കൾ വാങ്ങി ശേഖരിക്കുന്നത് ഒഴിവാക്കണം. വ്യാപാര സ്ഥലങ്ങളിലെ ആൾക്കൂട്ടം ഒഴിവാക്കണമെന്നും കലക്ടർ അഭ്യർഥിച്ചു.

Tags: