പരപ്പനങ്ങാടിയില്‍ ഓട്ടോ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു
വീട്ടില്‍വച്ച് വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റായിരുന്നു അപകടം.
പരപ്പനങ്ങാടി: ഓട്ടോറിക്ഷ ഡ്രൈവര്‍ ഷോക്കേറ്റു മരിച്ചു. പരപ്പനങ്ങാടിയില്‍ ഓട്ടോ ഡ്രൈവറായ പുത്തന്‍പീടികപുറക്കാട്ട് വാസുദേവന്റെ മകന്‍ രാജേഷ് (35) ആണ് മരിച്ചത്.
വീട്ടില്‍വച്ച് വസ്ത്രം ഇസ്തിരി ഇടുന്നതിനിടെ ഷോക്കേറ്റായിരുന്നു അപകടം. മാതാവ് പുഷ്പവല്ലി. ഭാര്യ: ബിനു. മകള്‍: ഗൗരിനന്ദ. സഹോദരങ്ങള്‍: റെജീന, സന്തോഷ് കുമാര്‍, സാദന, സിന്ദു, സുജേഷ്.