ആറ്റുകാല്‍ പൊങ്കാല ഇന്ന്

നഗരത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഭക്തര്‍ തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊങ്കാലയുടെ ബന്ധപ്പെട്ട് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

Update: 2019-02-20 01:54 GMT

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന് തലസ്ഥാനത്ത് നടക്കും. രാവിലെ 10.15ന്് ക്ഷേത്രം തന്ത്രി പണ്ടാര അടുപ്പിന് തീ പകരുന്നതോടെയാണ് പൊങ്കാല നിവേദിക്കല്‍ ചടങ്ങിന് തുടക്കമാവുക. നഗരത്തിന്റെ പത്തുകിലോമീറ്റര്‍ ചുറ്റളവില്‍ ഭക്തര്‍ ഒരുക്കിയ അടുപ്പുകളിലും ദീപം തെളിക്കും. ചൊവ്വാഴ്ച മുതല്‍ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍നിന്നായി ഭക്തര്‍ തിരുവനന്തപുരത്തേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. പൊങ്കാലയുടെ ബന്ധപ്പെട്ട് ജില്ലയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

കഴക്കൂട്ടം കോവളം ദേശീയപാത ബൈപാസില്‍ വാഹനങ്ങള്‍ പ്രവേശിക്കുന്നത് തടയാനായി ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആറ്റുകാല്‍ ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രധാന റോഡുകള്‍, ദേശീയപാത, എംജി റോഡ്, എംസി റോഡ്, ബണ്ട് റോഡ് എന്നിവിടങ്ങളില്‍ പൊങ്കാല സമയത്ത് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പാടില്ല. തലസ്ഥാനത്ത് കനത്ത സുരക്ഷാക്രമീകരണമാണ് പോലിസ് ഒരുക്കിയിട്ടുള്ളത്. സുരക്ഷയ്ക്കായി 3,800 പോലിസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസുകള്‍ നടത്തുന്നുണ്ട്. പൊങ്കാലയോടനുബന്ധിച്ച് ജില്ലയില്‍ ഇന്ന് പ്രാദേശിക അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.




Tags:    

Similar News