ക്രൈസ്തവര്‍ക്ക് എതിരെയുള്ള ആക്രമണം; മതഭ്രാന്തന്മാരെ നിയന്ത്രിക്കണമെന്ന് പരിശുദ്ധ കാതോലിക്ക ബാവ

Update: 2026-01-02 08:14 GMT

കോട്ടയം: മതഭ്രാന്തന്മാരെ ഭരണാധികാരികള്‍ നിയന്ത്രിക്കണമെന്ന് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ. ക്രൈസ്തവര്‍ ഉള്‍പ്പെടെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളെ ഭരണാധികാരികള്‍ അപലപിക്കാത്തത് അവരുടെ പദ്ധതിയുടെ ഭാഗമാണെന്ന് മനസ്സിലാക്കാനേ കഴിയൂ.

കന്യാസ്ത്രീകളും വൈദികരും കഴിഞ്ഞു, ഇനി പള്ളിക്ക് അകത്തു കയറിയുള്ള ആക്രമണം പ്രതീക്ഷിക്കണം. രാജ്യത്ത് ഭരണഘടന നല്‍കുന്ന സ്വാതന്ത്ര്യം ആര്‍ക്കും നിഷേധിക്കാന്‍ കഴിയില്ലെന്നും ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പറഞ്ഞു. കോട്ടയം പനയമ്പാല സെന്റ് മേരീസ് പള്ളിയില്‍ സംസാരിക്കുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.