സദാചാര പോലിസ് ചമഞ്ഞ് ആക്രമണം; ജാമ്യത്തിലിറങ്ങി എംഡിഎംഎ കച്ചവടം; 'തമ്പുരു വിഷ്ണു' പിടിയില്‍
തിരുവനന്തപുരം : യുവാവിനെയും യുവതിയെയും സദാചാര പോലിസ് ചമഞ്ഞ് ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ആള്‍ എംഡിഎംയുമായി പിടിയില്‍. 'തമ്പുരു വിഷ്ണു' എന്ന കഠിനംകുളം മുണ്ടന്‍ചിറ സ്വദേശി വിഷ്ണുവാണ് മയക്കു മരുന്നുമായി പിടിയിലായത്.
കാപ്പ നിയമ പ്രകാരം കരുതല്‍ തടങ്കല്‍ കഴിഞ്ഞ് പുറത്തിറങ്ങി മൂന്നു മാസത്തിനിടെ നിരവധി കേസുകളിലാണ് ഇയാള്‍ പ്രതിയായത്. സദാചാര പോലിസ് ചമഞ്ഞ് യുവാവിനെയും യുവതിയെയും ആക്രമിച്ച കേസില്‍ കഴിഞ്ഞമാസം റിമാന്‍ഡില്‍ ആയിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമായിരുന്നു എംഡിഎംഎ കച്ചവടം.
വീടിന് സമീപത്തു നിന്നാണ് തിരുവനന്തപുരം റൂറല്‍ ഡാന്‍സാഫ് സംഘം വിഷ്ണുവിനെ പിടികൂടിയത്. ഇയാളില്‍ നിന്ന് 2. 2ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വധശ്രമവും പോലിസിനെ ആക്രമിച്ചതും ഉള്‍പ്പെടെ നിരവധി കേസുകളില്‍ തമ്പുരു വിഷ്ണു പ്രതിയാണ്.