പ്രിയനന്ദനനെതിരായ ആക്രമണം: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

വീടിനടുത്തുള്ള കടയില്‍ വച്ചു ഇന്നു രാവിലെയാണ് പ്രിയനന്ദന്‍ ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദന്റെ തലക്കു മര്‍ദിക്കുകയും ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു.

Update: 2019-01-25 11:10 GMT

തൃശൂര്‍: സംവിധായകന്‍ പ്രിയനന്ദനനെതിരായ ആക്രമണത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ വല്ലച്ചിറ സ്വദേശി സരോവര്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂരില്‍ വച്ചാണ് ഇയാള്‍  പോലിസ് പിടിയിലായത്. വീടിനടുത്തുള്ള കടയില്‍ വച്ചു ഇന്നു രാവിലെയാണ് പ്രിയനന്ദന്‍ ആക്രമിക്കപ്പെട്ടത്. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ പ്രിയനന്ദന്റെ തലക്കു മര്‍ദിക്കുകയും ചാണകവെള്ളം ഒഴിക്കുകയുമായിരുന്നു. ആക്രമണത്തില്‍ ചെവിയുടെ ഭാഗത്ത് പരിക്കുണ്ടേറ്റിരുന്നു. ശബരിമല വിഷയത്തില്‍ പ്രിയനന്ദനന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് അദ്ദേഹത്തന് നേരെ സംഘ്പരിവാര്‍ ഭീഷണിയുണ്ടായിരുന്നു.

Tags:    

Similar News