പിറവത്ത് പോലിസിന് നേരേ ആക്രമണം; വനിതാ എസ്‌ഐയ്ക്ക് പരിക്ക്

Update: 2021-02-03 01:40 GMT

കൊച്ചി: മാസ്‌ക് ധരിക്കാത്തത് ചോദ്യം ചെയ്ത പോലിസിനെ മൂന്നംഗസംഘം ആക്രമിച്ചു. പിറവത്തിന് സമീപം തിരുമാറാടിയിലാണ് സംഭവം. ആക്രമണത്തില്‍ വനിതാ എസ്‌ഐക്ക് പരിക്കേറ്റു. സംഘത്തിലെ ഒരാളെ നാട്ടുകാര്‍ പിടികൂടി പോലിസിന് കൈമാറി.

രാമപുരം സ്വദേശി എല്‍ദോക്കുട്ടിയാണ് പിടിയിലായത്. അക്രമിസംഘം പോലിസ് വാഹനത്തിന്റെ താക്കോല്‍ ഊരിക്കൊണ്ടുപോയിരുന്നു. രക്ഷപ്പെട്ട മറ്റ് രണ്ടുപേര്‍ക്കുവേണ്ടിയുള്ള അന്വേഷണം പോലീസ് ആരംഭിച്ചു.

Tags:    

Similar News