കായംകുളത്ത് യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിന് നേരേ ആക്രമണം

Update: 2021-03-31 14:21 GMT

കായംകുളം: കായംകുളം നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി അരിതാ ബാബുവിന്റെ വീടിനു നേരേ അക്രമം. ആയിരത്തോളം സ്ത്രീകളെ പങ്കെടുപ്പിച്ചുള്ള തിരഞ്ഞെടുപ്പ് പ്രചാണ പരിപാടിയായ അരിതാരവം പരിപാടി നഗരത്തില്‍ നടന്നുകൊണ്ടിരിക്കുന്നതിനിടെയാണ് അരിതയുടെ വീടിന് നേരേ അക്രമമുണ്ടായതത്. ആക്രമണത്തില്‍ വീടിന്റെ ജനല്‍ ഗ്ലാസുകള്‍ തകര്‍ക്കപ്പെട്ടു.


 അരിതയുടെ കുടുംബാംഗങ്ങളും അയല്‍വാസികളും പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കെയായിരുന്നതിനാല്‍ സംഭവസമയം പ്രദേശത്ത് ആരുമുണ്ടായിരുന്നില്ല. സംഭവം നടന്നുവെന്ന് കരുതുന്ന സമയത്ത് അരിതയുടെ വീടും പരിസരവും വലയംചുറ്റി ഫേസ്ബുക്ക് ലൈവിലുടെ വിമര്‍ശനം നടത്തിയ സിപിഎം പ്രവര്‍ത്തകനെ പോലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Tags: