ഡെക്കാണ്‍ ക്രോണിക്കിള്‍ ലേഖകനെതിരായ ആക്രമണം: കര്‍ശന നടപടിക്ക് നിര്‍ദേശം

ആശുപത്രിയില്‍ കഴിയുന്ന സുധീഷിനെ ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ നേരില്‍കണ്ട് വിവരങ്ങള്‍ അന്വേഷിക്കും.

Update: 2019-12-16 04:35 GMT

തിരുവനന്തപുരം: ഡെക്കാണ്‍ ക്രോണിക്കിള്‍ ദിനപ്പത്രത്തിന്റെ ആലപ്പുഴ ലേഖകന്‍ സുധീഷിനെ ഒരുസംഘം വീട്ടില്‍ക്കയറി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവം അന്വേഷിച്ച് കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ആലപ്പുഴ ജില്ലാ പോലിസ് മേധാവിക്ക് നിര്‍ദേശം നല്‍കി.

ആശുപത്രിയില്‍ കഴിയുന്ന സുധീഷിനെ ഒരു മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥന്‍ നേരില്‍കണ്ട് വിവരങ്ങള്‍ അന്വേഷിക്കും. ഇത്തരം അക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു. 

Tags:    

Similar News