സിപിഎം നേതാക്കളുടെ വീടിന് കല്ലേറ്; മൂന്ന് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയില്‍ എടുത്തു
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു.
ആലപ്പുഴ: മാരാരിക്കുളം കഞ്ഞിക്കുഴിയില്‍ സിപിഎം നേതാക്കളുടെ വീടുകള്‍ക്ക് നേരെ കല്ലെറിഞ്ഞ സംഭവത്തില്‍ മൂന്ന് സിപിഎം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പ്രഭാ മധുവിന്റെയും കണ്ണര്‍കാട് ലോക്കല്‍ സെക്രട്ടറി എം സന്തോഷ് കുമാറിന്റെയും വീടുകള്‍ക്ക് കല്ലെറിഞ്ഞ സംഭവത്തിലാണ് പ്രതികളെ മാരാരിക്കുളം പോലിസ് കസ്റ്റഡിയിലെടുത്തത്.
സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ താല്‍ക്കാലിക ഡ്രൈവറായ മുഖ്യപ്രതിയെ രണ്ട് വര്‍ഷം മുമ്പ് ജോലിയില്‍ നിന്ന് പിരിച്ചു വിട്ടിരുന്നു. പാര്‍ട്ടിക്കുള്ളിലെ ഭിന്നത വര്‍ധിപ്പിക്കുന്നതിന് പ്രസിഡന്റുമായി ശത്രുതയുള്ള നേതാക്കളുടെ വീട്ടില്‍ ആക്രമണം നടത്തുകയായിരുന്നു.
ഒരു വര്‍ഷം മുമ്പ് ഇതേ നേതാക്കളുടെ വീടുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതുമായി ബന്ധപ്പെട്ട് തര്‍ക്കമുണ്ടായിരുന്നു. അന്ന് ഇതിന് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് തിരിച്ചറിഞ്ഞതിന് പിന്നാലെ താക്കീത് ചെയ്യുകയും ചെയ്തിരുന്നു. ആ സംഭവത്തില്‍ ഉള്‍പ്പെട്ടവരാണ് വീടുകള്‍ ആക്രമിച്ചതിന് ഇപ്പോള്‍ പിടിയിലായിരിക്കുന്നത്.