സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചവർക്കെതിരെ കേസെടുത്തു

ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയണമെന്നുള്ള കർശന നിർദ്ദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയായിരുന്നു മർദ്ദനം.

Update: 2020-03-30 13:45 GMT

തിരുവനന്തപുരം: കഴക്കൂട്ടം മേനംകുളത്ത് സൂപ്പർമാർക്കറ്റിൽ പൂഴ്ത്തിവയ്പ്പ് പരിശോധിക്കാനെത്തിയ സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥരെ മർദ്ദിച്ചവർക്കെതിരെ കഴക്കൂട്ടം പോലിസ് കേസെടുത്തു. കടയുടമ ജോൺസൺ യോഹന്നാൻ, സഹോദരങ്ങളായ നിതിൻ കെ സാമുവൽ, നിഖിൽ കെ സാമുവൽ എന്നിവർക്കെതിരെയാണ് കേസെടുത്തത്.

താലൂക്ക് സപ്ലൈ ഓഫീസർ ഷാനവാസ്, റേഷനിംഗ് ഇൻസ്പെക്ടർമാരായ സുഫില, സിമി, ഡ്രൈവർ ജയകൃഷ്ണൻ എന്നിവരെയാണ് മർദ്ദിച്ചത്. ലോക്ക് ഡൗണിനെ തുടർന്ന് ജില്ലയിൽ പൂഴ്ത്തിവയ്പ്പും കരിഞ്ചന്തയും തടയണമെന്നുള്ള കർശന നിർദ്ദേശത്തെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതിനിടെയായിരുന്നു മർദ്ദനം.

Tags:    

Similar News