പാലക്കാട് ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

ഗുരുതരമായി പരിക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.

Update: 2020-10-05 04:17 GMT

പാലക്കാട്: വടക്കാഞ്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാളയം സ്വദേശി രമേഷിനാണ് വെട്ടേറ്റത്. ഗുരുതരമായി പരിക്കേറ്റ രമേഷ് പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഞായറാഴ്ച രാത്രിയായിരുന്നു ആക്രമണം.

വീടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന രമേഷിനെ ഒരു സംഘമാളുകള്‍ മാരകായുധങ്ങള്‍ ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ബിജെപി ആരോപിച്ചു.

Tags:    

Similar News