വീണ്ടും എടിഎം തട്ടിപ്പ്; തിരുവനന്തപുരം സ്വദേശിക്ക് നഷ്ടമായത് 40,000 രൂപ

എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടില്‍നിന്ന് 40,000 രൂപ നഷ്ടമായെന്ന് പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുല്ലയാണ് പരാതി നല്‍കിയത്. രണ്ടുതവണയായാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്.

Update: 2019-07-09 01:36 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ് നടന്നതായി പരാതി. എസ്ബിഐയുടെ തിരുവനന്തപുരം പള്ളിപ്പുറം ശാഖയിലെ അക്കൗണ്ടില്‍നിന്ന് 40,000 രൂപ നഷ്ടമായെന്ന് പള്ളിപ്പുറം പാച്ചിറ സ്വദേശി റഹ്മത്തുല്ലയാണ് പോലിസില്‍ പരാതി നല്‍കിയത്. രണ്ടുതവണയായാണ് അക്കൗണ്ടില്‍നിന്ന് പണം നഷ്ടമായത്. ഫോണില്‍ സന്ദേശം വന്നപ്പോഴാണ് പണം നഷ്ടമായ കാര്യം അറിഞ്ഞതെന്നും ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ടെന്നും റഹ്മത്തുല്ല പറയുന്നു.

മുംബൈയിലുള്ള എടിഎം വഴി ആരോ പണം പിന്‍വലിച്ചതായി സന്ദേശമെത്തി. രണ്ടുതവണയായി 20,000 രൂപ വീതമാണ് പിന്‍വലിച്ചത്. ഉടന്‍ ബാങ്കുമായി ബന്ധപ്പെട്ട് കാര്‍ഡ് ബ്ലോക്ക് ചെയ്യുകയായിരുന്നു. അതേസമയം, ഒടിപിയോ പിന്‍നമ്പരോ ആവശ്യപ്പെട്ട് ആരും വിളിച്ചിട്ടില്ല. പെന്‍ഷന്‍ പണം എടിഎം വഴി പിന്‍വലിച്ചതല്ലാതെ മറ്റ് ഓണ്‍ലൈന്‍ ഇടപാടുകളൊന്നും ഈമാസം നടത്തിയിട്ടില്ലെന്നും റഹ്മത്തുല്ല പറയുന്നു. സംഭവത്തെക്കുറിച്ച് മംഗലപുരം പോലിസ് അന്വേഷണമാരംഭിച്ചു. 

Tags:    

Similar News