ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി അതിജീവനം പദ്ധതി

ഭിന്നശേഷിക്കാര്‍ക്ക‌് സ്വന്തമായി വരുമാനം ആര്‍ജിക്കാന്‍ കഴിയുംവിധം മികച്ച രീതിയില്‍ തൊഴില്‍പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ പദ്ധതിയിലേക്ക‌് തിരഞ്ഞെടുക്കും. ഇതിനായി എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

Update: 2019-06-15 06:52 GMT

തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ ക്ഷേമവും വികസനവും പുനരധിവാസവും ഉറപ്പുവരുത്തുന്നതിന് എൻജിഒ സഹകരണത്തോടെ  അതിജീവനം പദ്ധതി നടപ്പാക്കുന്നു. വൈകല്യങ്ങളെ മറികടന്ന‌് ഭിന്നശേഷിക്കാർക്ക‌് പുതുജീവിതം സ്വന്തമാക്കാനാണ‌് 'അതിജീവനം' സ്വയംതൊഴിൽ പരിശീലന പദ്ധതി ആവിഷ‌്‌‌കരിക്കുന്നത‌്. സ്വയംതൊഴിൽ പരിശീലനം നൽകുന്ന സ്ഥാപനങ്ങളുമായി ചേർന്ന‌് സാമൂഹ്യനീതിവകുപ്പാണ് പദ്ധതി നടപ്പാക്കുക.

 ഈ സമഗ്രപദ്ധതിയിലേക്ക് എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം. അപേക്ഷയോടൊപ്പം അവശ്യമായ രേഖകൾ സഹിതം ആകെ രണ്ട് പകർപ്പുകൾ ലഭ്യമാക്കണം. അപേക്ഷയുടെ പുറം കവറിൽ "Application for Athijeevanam Project" എന്ന് രേഖപ്പെടുത്തണം. ഫോൺ: 0471-2306040.

ഭിന്നശേഷിക്കാര്‍ക്ക‌് സ്വന്തമായി വരുമാനം ആര്‍ജിക്കാന്‍ കഴിയുംവിധം മികച്ച രീതിയില്‍ തൊഴില്‍പരിശീലനം നല്‍കുന്ന സ്ഥാപനങ്ങളെ പദ്ധതിയിലേക്ക‌് തിരഞ്ഞെടുക്കും. ആധുനിക തൊഴില്‍രംഗങ്ങളിലുള്‍പ്പെടെ പരിശീലനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളെ പ്രത്യേകം ഉള്‍പ്പെടുത്തും.

ഭിന്നശേഷിക്കാര്‍ക്ക‌് തൊഴില്‍പരിശീലനം, ഭക്ഷണം, താമസം, വൈദ്യസഹായം ഉള്‍പ്പെടെ മുഴുവന്‍ ചെലവുകള്‍ക്കുമായി സര്‍ക്കാരില്‍നിന്ന‌് 70 ശതമാനം തുക ഗ്രാന്റ‌് അനുവദിക്കും. 30 ശതമാനം തുക പരിശീലനം നല്‍കുന്ന സ്ഥാപനം വഹിക്കണം. പരിശീലന കാലയളവില്‍ തന്നെ സ്വന്തമായി വരുമാനം നേടാന്‍ കഴിയും വിധമായിരിക്കും പദ്ധതി. 

Tags: