തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട എസ് ഡി പി ഐ സ്ഥാനാര്‍ഥികളുടെ പട്ടിക പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം ജില്ലയിലെ വാമനപുരം മണ്ഡലത്തില്‍ അഷ്‌കര്‍ തൊളിക്കോടും തിരുവനന്തപുരത്ത് ജെ കെ അനസും ജനവിധി തേടും. കൊല്ലം ജില്ലയിലെ കുണ്ടറയില്‍ റിയാസ് കണ്ണനല്ലൂര്‍ മല്‍സരിക്കും. ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് സിയാദ് പതിയാങ്കരയും എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തില്‍ അജ്മല്‍ കെ മുജീബും കോതമംഗലത്ത് റോയ് അറയ്ക്കലും മൂവാറ്റുപുഴയില്‍ ബാബു വേങ്ങൂരും മല്‍സരിക്കും. തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ മണ്ഡലത്തില്‍ എ കെ മനാഫ്, പാലക്കാട് ജില്ലയിലെ ഷൊര്‍ണൂര്‍ മണ്ഡലത്തില്‍ നിന്നും അബൂബക്കര്‍ ചെറുകോട് എന്നിവരും മല്‍സര രംഗത്ത് ഉണ്ടാകും. കോഴിക്കോട് വടകരയില്‍ ഷംസീര്‍ ചോമ്പാല, എലത്തൂരില്‍ ടി നിസാര്‍, വയനാട് കല്‍പ്പറ്റയില്‍ എന്‍ ഹംസ എന്നിവരും ജനവിധി തേടും.