തവനൂര്‍ മണ്ഡലം എസ്ഡിപിഐ സ്ഥാനാര്‍ഥി ഹസ്സന്‍ ചിയ്യാനൂര്‍ പത്രിക നല്‍കി

Update: 2021-03-18 08:33 GMT

എടപ്പാള്‍: എസ്ഡിപിഐ തവനൂര്‍ നിയോജകമണ്ഡലം സ്ഥാനാര്‍ഥി ഹസ്സന്‍ ചിയ്യാനൂര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരി ജില്ലാ പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ ആര്‍ ശ്രീലേഖ മുന്‍പാകെയാണ് പത്രിക നല്‍കിയത്.

കേരളത്തിലെ ഇടത് വലത് മുന്നണികളുടെ ബിജെപി അനുകൂല നിലപാടുകള്‍ ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്നും സംസ്ഥാനതൊട്ടാകെ ജനങ്ങള്‍ എസ്ഡിപിഐയുടെ സാന്നിധ്യം ആഗ്രഹിക്കുന്നതയും പത്രിക സമര്‍പ്പണത്തിന് ശേഷം ഹസന്‍ ചിയ്യാനൂര്‍ പറഞ്ഞു. തവനൂര്‍ മണ്ഡലം പ്രസിഡന്റ് അബ്ദുല്ലകുട്ടി, കമ്മറ്റിയംഗം മുസ്തഫ തങ്ങള്‍, മരക്കാര്‍ ഹാജ്ജി, അസീസ് എന്നിവര്‍ക്കൊപ്പമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്.

Tags:    

Similar News