നിയമസഭാ കൈയ്യാങ്കളിക്കേസ്: സര്‍ക്കാര്‍ ആവശ്യം നിരസിച്ചു; വിചാരണക്കോടതിയുടെ നടപടിക്ക് ഹൈക്കോടതിയുടെ സ്‌റ്റേയില്ല

സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി വിശദമായി വാദം കേള്‍ക്കന്‍ കോടതി കോടതി അടുത്തമാസം മൂന്നിലേക്ക് മാറ്റി.ഉത്തരവ് പ്രകാരം മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നേരിട്ട് വിചാരണക്കോടതിയില്‍ ഹാജരാകണം.വിചാരണക്കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.

Update: 2020-10-27 08:53 GMT

കൊച്ചി: നിയമസഭയിലെ കൈയ്യാങ്കളി കേസുമായി ബന്ധപ്പെട്ട് മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ ഹാജരാകണമെന്ന വിചാരണക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം കോടതി നിരസിച്ചു. സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി വിശദമായി വാദം കേള്‍ക്കന്‍ കോടതി മാറ്റി.ഉത്തരവ് പ്രകാരം മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികള്‍ നേരിട്ട് വിചാരണക്കോടതിയില്‍ ഹാജരാകണം.

വിചാരണക്കോടതിയുടെ നടപടികള്‍ സ്റ്റേ ചെയ്യണം എന്നതടക്കമുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ കോടതിയെ സമീപിച്ചത്.എന്നാല്‍ കേസ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യം കോടതി നിരസിച്ചു.സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹരജിയില്‍ വിശദമാ. വാദം കേള്‍ക്കാന്‍ അടുത്ത മാസം മൂന്നിലേക്ക് കോടതി മാറ്റി.2015 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Tags:    

Similar News