നിയമസഭാ ഉപതിരഞ്ഞെടുപ്പുകള്‍ ഉടന്‍: മീണ

സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു.

Update: 2019-07-06 08:38 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ ആറ് നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് ഉടന്‍ നടക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.

സ്പീക്കറുടെ അറിയിപ്പ് കിട്ടിയെന്നും മറ്റ് സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അറിയിച്ചു. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം കൂടി പരിഗണിച്ചാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാവുക.

ഇക്കുറി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ചിരിക്കുന്നത് നാല് എംഎല്‍എമാരാണ്. ഈ നാല് മണ്ഡലങ്ങളിലും ഉപതിരഞ്ഞെടുപ്പ് വേണം. ഇവരെ കൂടാതെ അന്തരിച്ച കെ എം മാണിയുടെ മണ്ഡലമായ പാലായിലും അബ്ദുള്‍ റസാഖിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവ് വന്ന മഞ്ചേശ്വരത്തുമാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുളളത്. വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കെ മുരളീധരനെതിരെ ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നല്‍കിയ കേസില്‍ നിയമോപദേശം തേടിയെന്നും ടിക്കാറാം മീണ അറിയിച്ചു.

Tags:    

Similar News