നിമയസഭാ കയ്യാങ്കളിക്കേസ്: ഹൈക്കോടതി വിധി ഇടതു രാഷ്ട്രീയത്തിനേറ്റ പ്രഹരമെന്ന് രമേശ് ചെന്നിത്തല

കെഎം മാണിയുടെ ബജറ്റവതരണം മുടക്കുന്നതിനായിരുന്നു എല്‍ഡിഎഫ് അക്രമം

Update: 2021-03-12 13:38 GMT

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളിക്കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളിയത് ഇടതു മുന്നണിയുടെ നെറികെട്ട രാഷ്ട്രീയ പ്രവര്‍ത്തന ശൈലിക്കെതിരായ പ്രഹരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.

കെഎം മാണിയെ അഴിമിതക്കാരനെന്ന് മുദ്രകുത്തി അദ്ദേഹത്തിന്റെ ബജറ്റവതരണം മുടക്കുന്നതിനാണ് ഇടതു മുന്നണി നിയമസഭ അടിച്ചു പൊളിക്കുക എന്ന ഹീന കൃത്യത്തിന് മുതിര്‍ന്നത്. പന്നീട് അതേ കെഎം മാണിയുടെ പാര്‍ട്ടിയെ തന്നെ അവര്‍ മുന്നണിയില്‍ സ്വീകരിക്കുകയും ചെയ്തു. രാഷ്ട്രീയ സദാചാരത്തിന് ചേരുന്ന നടപടി ആയിരുന്നില്ല ഇത്. ഈ നിലയില്‍ നിന്നുകൊണ്ടാണ് കയ്യാങ്കളി കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. അത് തള്ളിയ ഹൈക്കോടതി വിധി ഇടതു മുന്നണിക്ക് കനത്ത പ്രഹരമാണ് ഏല്‍പിച്ചിരിക്കുന്നത്. ഇത് അവസരവാദ രാഷ്ട്രീയ ശൈലിക്കെതിരായ പ്രഹരം കൂടിയായി മാറുകയാണ്. ഈ കേസ് പിന്‍വലിക്കുന്നതിനെക്കുറിച്ച് ജോസ് കെ മാണിക്ക് എന്താണ് ഇപ്പോള്‍ പറയാനുള്ളതെന്നു കൂടി അറിഞ്ഞാല്‍ കൊള്ളാമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

Tags: