സംരംഭകര്‍ ചൂഷണം ചെയ്യുന്നവരാണെന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും മനോഭാവം മാറ്റണമെന്ന് മുഖ്യമന്ത്രി

സംരംഭക യൂനിറ്റുകള്‍ തുടങ്ങാന്‍ വരുന്നവര്‍ നാടിനെ സഹായിക്കാന്‍ വരുന്നവരാണെന്ന ധാരണ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണം.സംസ്ഥാനത്ത് നിക്ഷേപക യൂനിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമം വന്നുകഴിഞ്ഞു. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി തന്നില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കി സംരംഭം ആരംഭിക്കാം.

Update: 2019-02-11 10:26 GMT
സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അസന്റ് നിക്ഷേപക സംഗമത്തില്‍ ഇന്‍വെസ്റ്റ് കേരള ഗൈഡ് മുഖ്യമന്ത്രി പ്രകാശനം ചെയ്തപ്പോള്‍.

കൊച്ചി:സംസ്ഥാനത്ത് ഉല്‍പാദനം വര്‍ധിപ്പിക്കണമെന്നും അതിനായി പുതിയ ഉല്‍പാദന യൂനിറ്റുകള്‍ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തെ നിക്ഷേപസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന അസന്റ് നിക്ഷേപക സംഗമം ലുലു ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.ഇത് യാഥാര്‍ത്ഥ്യമാക്കുന്നതിന് ചില ശീലങ്ങളും മനോഭാവവും മാറ്റണം.സംരംഭക യൂനിറ്റുകള്‍ തുടങ്ങാന്‍ വരുന്നവര്‍ നാടിനെ സഹായിക്കാന്‍ വരുന്നവരാണെന്ന ധാരണ ഉദ്യോഗസ്ഥര്‍ക്കും ജനപ്രതിനിധികള്‍ക്കും വേണം. ഇവര്‍ നാടിനെ ചൂഷണം ചെയ്യാന്‍ വരികയാണെന്ന മനോഭാവം മാറ്റണം. സംസ്ഥാനത്ത് നിക്ഷേപക യൂനിറ്റുകള്‍ക്ക് ലൈസന്‍സ് അനുവദിക്കുന്നത് സംബന്ധിച്ച് കൃത്യമായ നിയമം വന്നുകഴിഞ്ഞു. ഇതിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്. 30 ദിവസത്തിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ മറുപടി തന്നില്ലെങ്കില്‍ അനുമതി കിട്ടിയതായി കണക്കാക്കി സംരംഭം ആരംഭിക്കാം. ഉദ്യോഗസ്ഥര്‍ ഇതുസംബന്ധിച്ച ഫയലുകള്‍ വെച്ചു താമസിപ്പിക്കാന്‍ പാടില്ല. നിശ്ചിതസമയത്തിനുള്ളില്‍ തീരുമാനമെടുക്കണം. കാര്യങ്ങള്‍ക്ക് തടസ്സം സൃഷ്ടിക്കുന്നവര്‍ ആകരുത്, സഹായിക്കുന്നവരാകണം ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്‍വെസ്റ്റ് കേരള ഗൈഡ് ചടങ്ങില്‍ മുഖ്യമന്ത്രി പ്രകാശനം ചെയ്തു.

Tags:    

Similar News