നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ്; മലയാളി വൈദികന്റെ ജാമ്യാപേക്ഷ മധ്യപ്രദേശ് കോടതിയില്‍
ന്യൂഡല്‍ഹി: മധ്യപ്രദേശില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്ത മലയാളി വൈദികന്റെ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍. മധ്യപ്രദേശിലെ രത്‌ലം ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത്. കഴിഞ്ഞ മാസം 25 നാണ് തിരുവനന്തപുരം സ്വദേശി ഗോഡ്വിനെ അറസ്റ്റ് ചെയ്തത്. കേസ് ഡയറി കോടതിയില്‍ ഹാജരാക്കാതെ പോലിസ് മനപൂര്‍വം കേസ് വൈകിപ്പിക്കുന്നുവെന്ന് സിഎസ്‌ഐ സഭാ വൈദികര്‍ ആരോപിച്ചു. 25 വര്‍ഷമായി ഉത്തരേന്ത്യയിലും 12 വര്‍ഷമായി ജാബുവയിലെ മോഹന്‍പുരയിലും പ്രവര്‍ത്തിക്കുന്നയാളാണ് വൈദികന്‍ ഗോഡ്വിന്‍ എന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. നിയമസഹായം നല്‍കാന്‍ സിഎസ്‌ഐ സഭാംഗങ്ങള്‍ മധ്യപ്രദേശിലെത്തി.