നേതാക്കളുടെ അറസ്റ്റ്: സംസ്ഥാനത്ത് എസ് ഡിപിഐ പ്രതിഷേധം (വീഡിയോ)

അട്ടക്കുളങ്ങര ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോലിസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പിന്നീട് പോലിസ് ജലപീരങ്കി പ്രയോഗിച്ചു.

Update: 2020-09-07 18:55 GMT

തിരുവനന്തപുരം: നേതാക്കളെ അന്യായമായി പോലിസ് അറസ്റ്റുചെയ്തതിനെതിരേ സംസ്ഥാനത്ത് വ്യാപകപ്രതിഷേധം. സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ എസ് ഡിപിഐ പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. എസ് ഡിപിഐ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. 


 അട്ടക്കുളങ്ങര ജങ്ഷനില്‍നിന്ന് ആരംഭിച്ച മാര്‍ച്ച് സെക്രട്ടേറിയറ്റിന് മുന്നില്‍ പോലിസ് ബാരിക്കേഡ് തീര്‍ത്ത് തടഞ്ഞു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പിന്നീട് പോലിസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് നടത്തിയ ഇടപെടലില്‍ സമീര്‍, യൂസുഫ് അടക്കം മൂന്നുപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. എസ്ഡിപിഐ ജില്ലാ ജനറല്‍ സെക്രട്ടറി അഷ്‌റഫ് പ്രാവച്ചമ്പലം മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.


 മൂന്നാംമുറ ആവര്‍ത്തിച്ചാല്‍ വെറുതെ ഇരിക്കില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പോലിസ് അറസ്റ്റുചെയ്ത നേതാക്കളെ എത്രയുംവേഗം മോചിപ്പിക്കണം. ഇല്ലെങ്കില്‍ ശക്തമായ പ്രതിഷേധവുമായി മുന്നോട്ടുപോവും. ഡിജിപിയുടെ ഓഫിസിലേക്ക് മാര്‍ച്ച് നടത്തും.


Full View


എന്തിന്റെ പേരിലാണ് നേതാക്കളെ അറസ്റ്റുചെയ്തതെന്ന് ജനാധിപത്യസമൂഹം ചോദിച്ചുകൊണ്ടിരിക്കുകയാണ്. പാലക്കാട് നോര്‍ത്ത് എസ്‌ഐ സുധീഷ്‌കുമാര്‍ രണ്ട് യുവാക്കളെ അറസ്റ്റുചെയ്ത് ക്രൂരമായി മര്‍ദിക്കുകയും കേട്ടാല്‍ അറയ്ക്കുന്ന ഭാഷയില്‍ വംശീയ അധിക്ഷേപം നടത്തുകയും ചെയ്തു. യുപിയിലും ഗുജറാത്തിലുമല്ല, പിണറായി വിജയന്‍ ഭരിക്കുന്ന, മതനിരപേക്ഷത പറയുന്ന കേരളത്തിലാണ് ഇത്തരമൊരു സംഭവം നടന്നുവെന്ന് പറയുന്നത് ലജ്ജിപ്പിക്കുന്നതാണ്. ഇതിനെതിരേ പാലക്കാട് ജില്ലാ പ്രസിഡന്റ് അമീര്‍ അലി ഉള്‍പ്പെടെയുള്ളവര്‍ പ്രതിഷേധിച്ചതിന്റെ പേരിലാണ് പോലിസ് അറസ്റ്റുചെയ്തിരിക്കുന്നത്.


Full View

നേതാക്കളെ അറസ്റ്റുചെയ്ത് ജയിലില്‍ അടച്ച് പ്രതിഷേധം അവസാനിപ്പിക്കാമെന്നാണ് പോലിസ് വിചാരിക്കുന്നത്. എന്നാല്‍, ഇതുകൊണ്ടൊന്നും ഇത്തരം പ്രതിഷേധങ്ങളെ തടുത്തുനിര്‍ത്താനാവില്ല. ഉത്തരേന്ത്യന്‍ മണ്ണില്‍ നടക്കുന്ന സംഭവം കേരളത്തില്‍ വച്ചുപൊറുപ്പിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എസ്ഡിപിഐ ഒറ്റപ്പാലം മണ്ഡലം തലത്തിലും വല്ലപ്പുഴയിലും പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തി.  

Tags:    

Similar News